Skip to main content

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിൽ

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടുകയാണ്‌. തൊഴിൽനിയമം ഭേദഗതി ചെയ്തും മിനിമം വേതനം നിശ്ചയിക്കാനുള്ള തത്വങ്ങൾ ദുർബലമാക്കിയും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു. മാനേജ്മെന്റുകൾക്ക് ജോലിസമയം നിശ്ചയിക്കാൻ അധികാരം നൽകിയതിലൂടെ, പൊരുതിനേടിയ നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. പൊതുമേഖലയിൽ സംവരണതത്വങ്ങൾ അട്ടിമറിച്ചു. വൈദ്യുതമേഖലയിൽ പ്രസരണം നടത്തിയിരുന്ന പവർ ഗ്രിഡ് കോർപറേഷനെ ഒഴിവാക്കി അദാനിക്ക് അവസരം നൽകി. വിതരണവും കുത്തകകൾക്ക് കൈമാറാനാണ് നീക്കം. സ്മാർട്ട് മീറ്റർ എന്ന ആശയം അതിനുള്ള കുറുക്കുവഴിയാണ്. ഭക്ഷ്യശേഖരണം, -വിതരണം, ധാന്യശേഖരണം എന്നിവയും കുത്തകകൾക്ക് കൈമാറാനാണ് ശ്രമിക്കുന്നത്‌.

ഇതിനെതിരെ രാജ്യത്തെ ഏക ബദലായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനാണ് ഇവരുടെ നീക്കം. ഇതിന് കോൺഗ്രസും കൂട്ടുനിൽക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. ചെത്തുതൊഴിലാളി ഫെഡറേഷന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പുതിയ മദ്യനയത്തിനും ടോഡി ബോർഡിനും രൂപം നൽകിയത്. സർക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തൊഴിലാളിസമൂഹത്തിനുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.