Skip to main content

കേരളത്തിൽ മുടങ്ങിയത് 15 റെയിൽ പദ്ധതി

കേരളം സഹകരിച്ചിട്ടും നടപ്പാക്കാതെ കിടക്കുന്നത് 15 റെയിൽ പദ്ധതികൾ. റെയിൽവേ വികസനത്തിന് സംയുക്ത സംരംഭ കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെങ്കിലും കേന്ദ്ര സഹകരണമില്ലാത്തതുകൊണ്ട് റെയിൽ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് അങ്കമാലി-എരുമേലി ശബരി പാത. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ആ ഭാഗം കമീഷൻ ചെയ്തില്ല. അങ്കമാലി-എരുമേലി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിൻ്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 2021 ജനുവരി ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി ഡിപിആർ സമർപ്പിച്ചുവെങ്കിലും പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിനുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. 1998ൽ അനുവദിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ പദ്ധതിയുടെ സർവേ നടപടിയും ആരംഭിച്ചിട്ടിച്ചില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി യാഥാർഥ്യമായിട്ടില്ല. നേമം ടെർമിനലിന് 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി കല്ലിടുകയും പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചില്ല. കൊല്ലം മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചില്ല.

കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാത പൂർത്തിയായത്. 2008ൽ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ പദ്ധതിക്കും അനുമതി നൽകിയിട്ടില്ല. 2018ൽ പ്രഖ്യാപിച്ച എറണാകുളം-ഷൊർണൂർ മൂന്നാം പാത, ഷൊർണൂർ-എറണാകുളം നാലാം പാത, എറണാകുളം-തിരുവനന്തപുരം മൂന്നും നാലും പാത എന്നിവയും പരിഗണിച്ചിട്ടില്ല. ജനശതാബ്ദിയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.

2020 ജൂണിൽ ഡിപിആർ സമർപ്പിച്ചെങ്കിലും റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതിയും ലഭ്യമായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.