Skip to main content

രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ബില്ലുകളെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും തയ്യാറാകണം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കായിക ബിൽ, ഖനി– ധാതു ഭേദഗതി ബിൽ എന്നിവയടക്കം പല ബില്ലുകളും സർക്കാർ ഏകപക്ഷീയമായി പാസാക്കുകയാണ്. ആണവബാധ്യതാ ബില്ലും കൊണ്ടുവരാൻ നീക്കമുണ്ട്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നുള്ളതാണ്‌ സ്‌പോർട്‌സ്‌ ബിൽ. ഖനി– ധാതു ബില്ലും ആണവബാധ്യതാ ബില്ലും നിർണായക മേഖലകളിൽ സ്വകാര്യ– വിദേശ മൂലധനത്തിന്‌ പ്രവേശനം അനുവദിക്കുന്നു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ബില്ലുകളെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും തയ്യാറാകണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മറ്റ്‌ പ്രതിപക്ഷ പാർടികളുമായി യോജിച്ച്‌ ജസ്‌റ്റിസ്‌ സുദർശൻ റെഡ്ഡിയുടെ വിജയത്തിനായി സിപിഐ എം പ്രയത്‌നിക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.