മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺഗ്രസും. 39.97ശതമാനം വോട്ട് എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്. ഗോഡ്സെക്ക് അംഗീകാരം കിട്ടുന്ന നാടായി നമ്മുടെ നാട് മാറുകയാണ്. ഒരു വർഗീയതയും വച്ചുപൊറുപ്പിക്കില്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും നാടിന്റെ വിഷമാണ്. വിശ്വാസികളെ കൂടി ചേർത്ത് വേണം വർഗീയതക്കെതിരെ പോരാടാൻ. സ്വർണക്കൊള്ള കേസിൽ എസ്ഐടി കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ബിജെപി എപ്പോഴെങ്കിലും വർഗീയമല്ലാതെ ചിന്തിച്ചിട്ടുണ്ടോ. അയ്യപ്പന്‍റെ ഒരു തരി സ്വർണവും പോകാൻപാടില്ല.
