Skip to main content

സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്, ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി സംവദിച്ചു

സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി സംവദിച്ചു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ആശങ്ക വലിയ പ്രവാസി സമൂഹമുള്ള നമ്മുടെ നാട്ടിലും പ്രതിഫലിക്കും.

ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാത്ത വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ തുടങ്ങിയവർക്ക് ലോക കേരള സഭാംഗങ്ങൾ പിന്തുണ നൽകേണ്ടതുണ്ട്. അതാതിടങ്ങളിലെ ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്നും കൂട്ടി ചേർത്തു. ആശങ്കയുണർത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം. പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി നല്ല നിലയിൽ ഇടപെടണം എന്നും ലോക കേരളസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു.

പ്രവാസികളുമായി ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ സംവിധാനം നോർക്ക ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ദില്ലി കേരളഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന SSLC - ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.

ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസിസംഘടനകളും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണം.

ഗൾഫിലെ സാഹചര്യത്തെ പറ്റി ചില മാധ്യമങ്ങൾ ആശങ്ക പരത്തുന്ന വാർത്തകൾ നൽകുകയാണെന്ന് ചില ലോക കേരള സഭാ അംഗങ്ങൾ പരാതിപ്പെട്ടു. ഇതുമൂലം ബന്ധുക്കൾക്ക് വലിയ ആശങ്കകൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യാത്രാ സൗകര്യം അടക്കമുള്ള മറ്റിതര വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണിക്കാം എന്നും യോഗത്തെ അറിയിച്ചു.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.