Skip to main content

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും കൊള്ളയടിക്കാതെ ജിഎസ്ടി വർദ്ധനവും ഇന്ധന വില വർദ്ധനവും മോദി സർക്കാർ പിൻവലിക്കണം

ആർഎസ്‌എസ്സിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും, ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും, വർഗീയ-കോർപറേറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വർധിക്കുന്ന പണപ്പെരുപ്പം
റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും അതോടൊപ്പമുള്ള അഭൂതപൂർവമായ വിലക്കയറ്റവും ജനങ്ങളുടെ ഉപജീവനം തകർക്കുകയും അവരുടെ വാങ്ങൽ ശേഷിയിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിലും ഗണ്യമായ കുറവ് വരുത്തിയിരിക്കുകയുമാണ്. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മന്ദഗതിയിലാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ആവശ്യസാധനങ്ങളോടൊപ്പം ഭക്ഷ്യവിലയിലും ഇന്ധനവിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇതുകൂടാതെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ജിഎസ്ടി വർധനവും കൂടിയാകുമ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ആവശ്യസാധനങ്ങളുടെയും വിലകൂടും. 

ജിഎസ്ടി വർദ്ധനയും, പെട്രോളിയം ഉൽപന്നങ്ങളുടെമേലുള്ള സെസും അധികചാർജുകളും പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനായി ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതിനു പകരം അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.