Skip to main content

ഐ ടി ചട്ടഭേദഗതികൾ ജനാധിപത്യവിരുദ്ധം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

_________________________________

കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള "വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ" വിവരങ്ങൾ പരിശോധിക്കാനും ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് അത് നീക്കം ചെയ്യാൻ നിർദേശിക്കാനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (PIB) അധികാരം നൽകുന്ന ഐടി ചട്ടങ്ങൾ 2021ലെ ഭേദഗതികളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി എതിർക്കുന്നു. വാർത്തകൾ നീക്കം ചെയ്യാനുള്ള നിർദേശം അനുസരിച്ചില്ലെങ്കിൽ ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കമ്പനികൾക്ക്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥയായ 'സേഫ്‌ ഹാർബർ ഇമ്യൂണിറ്റി’ നഷ്ടപ്പെടും.

PIBക്ക് നൽകുന്ന അധികാരങ്ങൾ ഈ സാമൂഹ്യ മാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെൻസറിങ്ങിന്‌ വിധേയമാക്കുന്നതിന് തുല്യമാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. ഐടി ചട്ടങ്ങളിലെ ഈ ഭേദഗതികൾ ഉടൻ പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.