Skip to main content

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഹൈദരാബാദിൽ വെച്ചായിരുന്നു. 81 വയസ്സായിരുന്നു.

1942 ജൂലൈ 11ന് പുരുളിയയിൽ ജനിച്ച സഖാവ് ആചാര്യ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുത്തതിരുന്നു. സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1981ൽ പുരുളിയ ജില്ലാ കമ്മിറ്റിയിലേക്കും 1985ൽ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലേക്കും 2005ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ അദ്ദേഹം കേന്ദ്ര കൺട്രോൾ കമ്മിഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്ന സ. ബസുദേബ് ആചാര്യ പ്രധാനമായും റെയിൽവേ, കൽക്കരി തൊഴിലാളികളുടെ നേതാവായിരുന്നു. സിഐടിയുവിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഏറ്റെടുത്ത മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്ന അദ്ദേഹം 1980 മുതൽ 2009 വരെ ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.