ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തുക. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. ഇക്കാര്യത്തിൽ ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ എത്രയും പെട്ടന്ന് നടപടികളെടുക്കണം.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. അവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവവികാസങ്ങൾ അവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം വർഗീയ വിഭജനത്തിന് വേണ്ടി ശ്രമിക്കുമ്പോഴും ബംഗ്ലാദേശിലെ ഭരണാധികാരികൾ ഇതുവരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്തെ സമാധനാത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ് താൽക്കാലിക സർക്കാർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ബംഗ്ലാദേശ് വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികൾ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്ന വർഗീയവാദികളുടെ ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ല. വർഗീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയം ബംഗ്ലാദേശിനായാലും ഇന്ത്യക്കായാലും ദോഷകരമാണ്.