Skip to main content

സാമ്രാജ്യത്വത്തിന്‌ എതിരെ കർഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും നടത്തിയ പോരാട്ട ചരിത്രം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ച മഹാനായ ചരിത്രകാനായിരുന്നു ഡോ. കെ എൻ പണിക്കർ

മതനിരപേക്ഷതയുടെ കാവലാളായ ഇന്ത്യയുടെ ആധുനിക ചരിത്രകാരൻ ചരിത്രത്തിൻ്റെ ഭാഗമായിരിക്കുന്നു‌. ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിലൂടെ ഇന്ത്യൻ ചരിത്ര ഗവേഷണ ശാഖയിൽ ഒരിക്കലും നികത്താനാകാത്ത വിടവ് സംഭവിച്ചിരിക്കുന്നു.‌
രാജ്യം കണ്ട പ്രഗത്ഭമതിയായ ചരിത്രകാരനെയാണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌. ചരിത്രത്തെ വളച്ചൊടിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തെ ശക്തിയുക്തം എതിർക്കാൻ എക്കാലവും അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. സാമ്രാജ്യത്വത്തിന്‌ എതിരെ കർഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും നടത്തിയ പോരാട്ട ചരിത്രം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ച മഹാനായ ചരിത്രകാനായിരുന്നു അദ്ദേഹം.

ചരിത്രകാരൻ, ധൈഷണികൻ, ശക്തനായ മതനിരപേക്ഷതയുടെ പോരാളി എന്നീ നിലകളിലെല്ലാം കെ എൻ പണിക്കർ നൽകിയ സംഭാവനകൾ രാജ്യം മറക്കില്ല.

അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാൻ ചരിത്ര ഗവേഷണ ക‍ൗൺസിലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുള്ള വിയോഗം നാമേവരെയും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്‌.

ചരിത്രത്തെ തെറ്റായി വളച്ചൊടിക്കാനും അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിക്കാനും ശ്രമിച്ചവരെ ചരിത്രബോധം പകർന്നാണ്‌ അദ്ദേഹം എതിരിട്ടത്‌. മനുഷ്യപക്ഷത്ത്‌ നിലയുറപ്പിക്കാനും മതനിരപേക്ഷ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കാനും സാധിച്ച ചരിത്രകാരനാണ്‌ മൺമറയുന്നത്‌. ചരിത്രത്തിന്‌ പിന്നാലെ സഞ്ചരിച്ച്‌ ചരിത്രമായി മാറിയ മനുഷ്യസ്നേഹിയുടെ ഓർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു. ഡോ. കെ എൻ പണിക്കരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന്‌ മതനിരപേക്ഷ വാദികളായ മനുഷ്യരുടെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.