Skip to main content

ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു

ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു. കൊലയാളി രാഷ്‌ട്രവുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ലജ്ജാകരമാണ്. പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാർടിയിൽപ്പെട്ടയാളാണ് സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങളുടെ പ്രധാന അവതാരകൻ കൂടിയാണ് അദ്ദേഹം.

പലസ്തീനികളുടെ വംശീയ ശുദ്ധീകരണം ഉൾപ്പെടുന്ന നയങ്ങൾ കാരണം നിരവധി രാജ്യങ്ങൾ സ്മോട്രിച്ചിന്റെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, നോർവേ, നെതർലൻഡ്സ്, സ്ലൊവേനിയ, ന്യൂസിലൻഡ് എന്നിവ ഇതിലുൾപ്പെടുന്നു.

ഗാസയിലെ ജനങ്ങൾ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയത്ത് മോദി സർക്കാർ ഇത്തരമൊരു വ്യക്തിയെ അതിഥിയായി സ്വീകരിച്ചതും ഇസ്രായേൽ സർക്കാരുമായി കരാറുകളിൽ ഒപ്പിട്ടതും അപമാനകരമാണ്‌. നെതന്യാഹു സർക്കാരുമായി കേന്ദ്രം കെട്ടിപ്പടുത്ത ആഴത്തിലുള്ളതും ഉറച്ചതുമായ ബന്ധവും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയിലുള്ള അതിന്റെ പങ്കാളിത്തവും ഈ നടപടി തുറന്നുകാണിക്കുന്നു.

ഇസ്രായേൽ ഉടൻ വെടിനിർത്തലിന് സമ്മതിക്കുകയും പലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമാധാനപരവുമായ ഒത്തുതീർപ്പിനായി പ്രവർത്തിക്കുകയും ചെയ്യുന്നതുവരെ ഇന്ത്യൻ സർക്കാർ ഇസ്രായേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ, സാമ്പത്തിക സഹകരണങ്ങളും റദ്ദാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.