Skip to main content

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കൊൽക്കത്ത നഗരത്തിലുടനീളമുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. ജനങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ടിഎംസി സർക്കാർ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തിയ മനപൂർവമായ അവ​ഗണനയും ദുരന്തത്തിന് കാരണമായി.

കൊൽക്കത്തയിലെ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനുമുണ്ടായ പരാജയത്തെ ശക്തമായി അപലപിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻ​ഗണനകൾ മറ്റു വിഷയങ്ങളിലാണ്. സൗന്ദര്യവൽക്കരണ പദ്ധതികൾക്കും കോർപ്പറേറ്റ് നയിക്കുന്ന "സ്മാർട്ട് സിറ്റി" പദ്ധതികൾക്കുമായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ അഴുക്കുചാലുകൾ അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദത്ത ജലാശയങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നു. ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപനങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുന്നു. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. ദുരിതബാധിത പ്രദേശങ്ങളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിലെ എല്ലാ ഘടകങ്ങളും ഉടനടി പങ്കാളികളാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.