Skip to main content

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്. സുപ്രീംകോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകനാണ് ആക്രമണം നടത്തിയത്. കുറ്റക്കാരനെതിരെ ഉടനടി നടപടി സ്വീകരിക്കണം.

സനാതന ധർമത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തുറന്ന കോടതിമുറിയിൽ വച്ച് ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞു എന്നത് അത്യന്തം ഞെട്ടിക്കുന്നതാണ്. നേതാക്കളുടെയും ജാതി, മനുവാദി, വർഗീയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമീപകാല പ്രസ്താവനകൾ ഇത്തരം പ്രവൃത്തികൾക്ക് ധൈര്യം പകരുന്നു.

ഹിന്ദുത്വ വർ​ഗീയ ശക്തികൾ സമൂഹത്തിലേക്ക് മനുവാദവും വർ​ഗീയ വിഷവും കുത്തിവയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. തങ്ങളുടെ ആശയങ്ങളല്ലാതെയുള്ള ഏതൊരു പ്രത്യയശാസ്ത്രത്തോടുമുള്ള സംഘപരിവാറിന്റെ എതിർപ്പും അസഹിഷ്ണുതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. അസഹിഷ്ണുത പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സർക്കാർ കർശനമായി നേരിടണം. അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.