Skip to main content

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമുയർത്തണം

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമുയർത്തണം. യുഎൻ പ്രമാണങ്ങൾക്ക് അനുസൃതമായി പെരുമാറാൻ അമേരിക്ക തയാറാവണം. വെനസ്വേലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. നാളുകളായി യുഎസിൻ്റെ ലക്ഷ്യമായിരുന്നു വെനസ്വേല. വെനസ്വേലയിൽ വ്യോമാ​ക്രമണം തുടരുന്നതിന് പിന്നാലെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും യുഎസ് സേന ബന്ദികളാക്കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്. കാരക്കാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും അമേരിക്ക നിരവധി വ്യോമോക്രമണങ്ങൾ നടത്തിയിരുന്നു. വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടനം നടത്തിയതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളാണ് കാരക്കാസിലും സമീപപ്രദേശങ്ങളിലും നടന്നത്. തുടര്‍ന്നാണിപ്പോള്‍ മഡൂറോയെ ബന്ദിയാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.