Skip to main content

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. യുഡിഎഫ്‌ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇത്തരം പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. വലതുപക്ഷ യൂണിയനുകളുടെ ലെറ്റര്‍ പാഡിലെഴുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന നിലയുണ്ടായി. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതുമാണ്‌.

മുഖ്യമന്ത്രിയുള്‍പെടെയുള്ള മന്ത്രിമാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരാവദിത്വം നിര്‍വഹിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്‌. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പകപോക്കലിന്‌ ഉപയോഗിക്കുന്നത്‌ ഒട്ടും ഉചിതമല്ല.

നവകേരള സദസ്സിനോടും, എല്‍ഡിഎഫ്‌ സര്‍ക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാല്‍, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇസെഡ്‌ കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത്‌ സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും മാത്രം മതിയെന്ന്‌ തീരുമാനമെടുത്തതാണ്‌. പിന്നീട്‌, ഐബിയുടെ നിര്‍ദ്ദേശത്തിലാണ്‌ ഇസെഡ്‌ കാറ്റഗറിയുള്ള സുരക്ഷ ഏര്‍പ്പെടുത്തുന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ പോലീസിനേയും രാഷ്‌ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നത്‌. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ വിജയിച്ചതിനെ തുടര്‍ന്ന്‌ എസ്‌എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനത്തെ കെഎസ്‌യുക്കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികളെ തുരത്തുന്നതിന്‌ പകരം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുകയുമാണ്‌ ചെയ്‌ത്‌. മര്‍ദ്ദനത്തില്‍ ആശുപത്രിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിലിയ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസുകള്‍ എടുത്തിരിക്കുകയാണ്‌. എറണാകുളത്ത്‌ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. സിപിഐ എം ഉള്‍പ്പെടെ നടത്തിയത്‌ ഇടപെടലാണ്‌ ഇത്‌ നടക്കാതെ പോയത്‌. സര്‍ക്കാരിന്റെ നയം എങ്ങോട്ട്‌ പോകുന്നുവെന്നതിന്റെ മറ്റൊരു തെളിവാണിത്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന്‌ പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന്‌ നടപ്പിലാക്കാനാവുന്നില്ല. ഖജനാവ്‌ കാലിയാണെന്ന്‌ പറഞ്ഞ്‌ നടന്നവരാകട്ടെ 6,000 കോടിയോളം രൂപ ഖജനാവിലുണ്ട്‌ എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണ്‌.

ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനാവാതെ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്‌ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന്‌ തിരിച്ചറിയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.