നവംബർ 5, 6 തിയതികളിൽ ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി സാംസ്കാരികരംഗവും വർത്തമാനകാല കടമകളും എന്ന രേഖ അംഗീകരിച്ചു. എറണാകുളത്തു ചേർന്ന സംസ്ഥാന സമ്മേളനം ഇത്തരമൊരു രേഖ തയ്യാറാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാർടി സംസ്ഥാന കമ്മിറ്റി രേഖ ചർച്ച ചെയ്തത്.
