Skip to main content

ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി

ചിത്രങ്ങളുടെ വിസ്മയ ലോകം ബാക്കിയാക്കി ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാവുകയാണ്. മലയാളിയുടെ വായനാലോകത്തെ എഴുത്തോളം തന്നെ കാമ്പുറ്റതാക്കിയ ചിത്രങ്ങൾ കൊണ്ടാണ് ആർട്ടിസ്റ്റ് നമ്പൂതിരി ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്. പ്രതിഭാധനരായ കെ സി എസ് പണിക്കർ, റോയ് ചൗധരി, എസ് ധന്പാൽ തുടങ്ങിയ ചിത്രകാരന്മാരുടെ ശിക്ഷണത്തിൽ വളർന്ന നമ്പൂതിരി പിന്നീട് കെസിഎസിന്റെ ചോളമണ്ഡലം കലാ ഗ്രാമത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ഇല്ലുസ്ട്രേഷനുകളിലൂടെ അനിർവചനീയ വിസ്മയമായിരുന്നു നമ്പൂതിരി. അരവിന്ദൻ സിനിമകളുടെ കലാസംവിധാനത്തിലൂടെ ചലച്ചിത്ര മേഖലയിലും കയ്യൊപ്പ് ചാർത്തിയ ഈ അതുല്യപ്രതിഭയുടെ വിടവാങ്ങൽ കലാകേരളത്തിന്റെ നികത്താനാവാത്ത വിടവായി അവശേഷിക്കും. ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി നേരുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.