ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യൻ ഷീൻ ലൂക് ഗൊദാർദ് ചലച്ചിത്രത്തെ തന്റെതായ പരീക്ഷണ വഴികളിലൂടെ പുനർനിർവ്വചിക്കുകയായിരുന്നു. അടിമുടി രാഷ്ട്രീയഭരിതമായിരുന്നു ഗൊദാർദിന്റെ വെള്ളിത്തിരയും ജീവിതവും. രാഷ്ട്രീയ സിനിമയെടുക്കുകയല്ല, രാഷ്ട്രീയമായി സിനിമ എടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. അനശ്വരകലാകാരന് വിട.