പാരിയത്തുകാവിൽനിന്ന് ഒരാളെപ്പോലും കുടിയിറക്കാൻ സിപിഐ എം അനുവദിക്കില്ല. മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. പൊലീസ് എന്നതിനെ ജനങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഉപയോഗിക്കുന്ന ഉപകരണമല്ല എന്നതാണ് 1957ലെ ഇ എം എസ് സർക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച നിലപാട്.







