Skip to main content

വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്

കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗം ചേരുമ്പോഴാണ് ചീമേനിയിലെ പാർട്ടി ഓഫീസിൽ ആയുധധാരികളായ ഒരു കൂട്ടം കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ഓഫീസിനുള്ളിൽ തീയിട്ടു കൊണ്ട് ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടുന്നവരെ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു കോൺഗ്രസ് പദ്ധതി. അതിക്രൂരമായ ആ പദ്ധതി അവർ ചീമേനിയിൽ നടപ്പിലാക്കി. സ്ഥലം സന്ദർശിച്ച സഖാവ് ഇഎംഎസ് ജാലിയൻവാലാബാഗിന് സമാനമായ ക്രൂരതയായി ചീമേനിയെ കണ്ടു. സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന കോൺഗ്രസിന്റെ മാപ്പില്ലാത്ത ക്രൂരതയാണ് ചീമേനി. ചീമേനി രക്തസാക്ഷികളുടെ ഒളിമങ്ങാത്ത ഓർമ്മകൾ തുടരുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ടിരിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.