Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത്‌ ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ്‌ മാധ്യമങ്ങൾ

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത്‌ ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ്‌ മാധ്യമങ്ങൾ. വികസന പ്രവർത്തനങ്ങളെല്ലാം അഴിമതിയാണെന്ന് ചിത്രീകരിക്കുകയാണ്‌ ചില മാധ്യമങ്ങൾ. കെ ഫോണിലെ കേബിൾ ചൈനീസ് നിർമിതമാണെന്നു കാട്ടി അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിക്കുന്നു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് എല്ലാത്തിലും ചൈനീസ് നിർമിത പാർട്‌സുണ്ട്‌.

ഇന്ത്യ ഹിന്ദുത്വ രാജ്യമായി മാറിയാൽ രാജ്യംതന്നെ ഇല്ലാതാകും. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇല്ലാതാക്കുകയാണ്. സമ്പന്നന്മാർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയുമാണ്. വർഗീയവാദികൾ വിശ്വാസികളല്ല; വിശ്വാസികൾ വർഗീയ വാദികളുമല്ല. വിദ്യാലയങ്ങളിൽ ശാസ്‌ത്രീയമായി ഒന്നും പഠിപ്പിക്കാതെ ചാതുർവർണ്യ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.