Skip to main content

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചന

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചനയാണ്. ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയെന്ന ഗൂഢതന്ത്രമാണ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതൃത്വത്തിലുള്ള മണിപ്പുർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വില കൊടുത്ത്‌ വാങ്ങിയ ദുരന്തമാണ്‌. പ്രധാനമന്ത്രി മിണ്ടുന്നില്ല. ഏക സിവിൽ കോഡ്‌ നടപ്പാക്കലല്ല, ബിജെപി ലക്ഷ്യം. പകരം ഇതിന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പിനാണ്‌.

ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്‌, കൂട്ടബലാൽസംഘം നടത്തുന്നത്‌ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ്‌ മണിപ്പുരിൽ കണ്ടത്‌. മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച്‌ ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർഎസ്‌എസ് ലക്ഷ്യമാണ്‌. ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി. മണിപ്പുരിലും ഇതാണ്‌ ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കേരളത്തിന്റെ മതനിരക്ഷേപ മനസ്‌ തകർക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.

കേന്ദ്ര ബിജെപി സർക്കാർ കേരളത്തിന്‌ അർഹമായ കേന്ദ്രവിഹിതം തടയുകയാണ്‌. വായ്‌പയെടുത്ത്‌ വികസനപ്രവർത്തനങ്ങൾ നടത്തുന്നതും തടയുന്നു. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിന്റെ മുന്നോട്ടുപോക്ക്‌ തടയുകയാണ്‌. വിജ്‌ഞാന സമ്പത്ത്‌ വ്യവസ്ഥ കെട്ടിപ്പെടുത്ത്‌ കേരളം ബദൽ തീർക്കുകയാണ്‌. എല്ലാവർക്കും ഭൂമി, വീട്‌, തൊഴിൽ ഇതാണ്‌ ലക്ഷ്യം. ലോകത്ത്‌ മുതലാളിത്ത വ്യവസ്ഥയിൽ പട്ടിണിയില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംരഭങ്ങളും സ്‌റ്റാർട്ട്‌ അപ്പുകളും വഴി തൊഴിലവസരങ്ങൾ ഒരുങ്ങി. വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള പദ്ധതികളുമായി പിണറായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സിപിഐ എം ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റണം. കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി സേവനങ്ങൾ നൽകാൻ കേഡർമാരെ നിയോഗിക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.