മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പുരോഗമന യുവജന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ മുതൽ അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. ആശയസംവാദ വേദികളിൽ സജീവമാകാനും ഇടതുപക്ഷ നിലപാടുകൾ സധൈര്യം പറയാനും അദ്ദേഹത്തിനായി. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ആശയപ്പോരാട്ടത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ ഭാസുരേന്ദ്ര ബാബുവിനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.