Skip to main content

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായ കാലത്തുപോലും സ്മൃതികുടീരങ്ങള്‍ ആക്രമിക്കപ്പെട്ടില്ല

പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ വികലമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് അന്വേഷിക്കണം. കണ്ണൂരില്‍ രാഷ്ട്രീയസംഘര്‍ഷമുണ്ടായകാലത്തുപോലും സ്മൃതികുടീരങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ല. രക്തസാക്ഷികളുടെയും ഉന്നത നേതാക്കളുടെയും സ്മൃതികുടീരങ്ങളെ ജനങ്ങള്‍ വൈകാരികമായാണ് കാണുന്നത്. അതിനുനേരേ ആക്രമണം നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. അതിനാല്‍, രാഷ്ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടോയെന്നതും അന്വേഷണവിധേയമാക്കണം. ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോഴും പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം. ഒരു പ്രകോപനത്തിനും വിധേയരാകരുത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.