Skip to main content

മെയ്ദിനം, അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണ

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്. ചൂഷണത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ തൊഴിലാളിവർഗത്തിന്റെ സംഘടിത പോരാട്ടം സാമ്രാജ്യത്വത്തെ എക്കാലവും പരിഭ്രാന്തമാക്കുന്നു.
ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പോരാട്ടം വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ മെയ്ദിനം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.