റിപ്പോർട്ടിങ്ങിനിടെ പാലക്കാട് വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ജോലിയുടെ ഭാഗമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.