മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാല് പതിറ്റാണ്ടോളം തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധി വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചു. മാനുഷിക മുഖമുള്ള മാധ്യമപ്രവർത്തകനെയാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിൻ്റെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.