Skip to main content

അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവ് പി കൃഷ്‌ണപിള്ളയുടെ സ്‌മരണ എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്താകും

കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ വിപ്ലവകരമായ ഏടാണ് സഖാവ് പി കൃഷ്ണപിള്ള. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ അധിനിവേശത്തിനെതിരേയും കേരള സമൂഹത്തെ മൂടിയ ജാതീയ ചിന്തകൾക്കെതിരെയും സഖാവ് അവിശ്രമം പൊരുതി. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിൽ നേതൃപരമായ പങ്കുവെച്ച സഖാവിന്റെ സംഘാടന മികവ് കമ്മ്യൂണിസ്റ്റ് പാർടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ ദിശാബോധം നൽകുന്നതിനും നിസ്തുലമായ സംഭാവനകൾ ചെയ്തു. ഒളിവു ജീവിതത്തിനിടെ നാൽപത്തിരണ്ടാമത്തെ വയസ്സിൽ മരണപ്പെടുമ്പോൾ കേരളത്തിലെ പൊരുതുന്ന കർഷക - തൊഴിലാളികൾക്കിടയിൽ പി കൃഷ്ണപിള്ള സഖാക്കളുടെ സഖാവായി മാറിയിരുന്നു. ആഗസ്റ്റ് 19 സ. പി കൃഷ്ണപിള്ള ദിനത്തിൽ ഗുരുവായൂര്‍ സത്യാഗ്രഹ സമരനായകൻ കൂടിയായിരുന്ന സഖാവിന്റെ സ്മരണാര്‍ത്ഥം ഗുരുവായൂരിൽ നിര്‍മ്മിച്ച സഖാവ് പി കൃഷ്ണപിള്ള സ്‌ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവ് പി കൃഷ്‌ണപിള്ളയുടെ സ്‌മരണ എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്താകും.

"സഖാക്കളെ മുന്നോട്ട് "

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.