Skip to main content

ർഗീയതക്കെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും ഉയരുന്ന ജനകീയ പോരാട്ടങ്ങൾക്ക് സഖാവ് പാട്യത്തിന്റെ പ്രോജ്വല സ്മരണ ആവേശം പകരും

പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 46 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി. പാർലമെന്റിനേയും നിയമസഭയെയും ജനകീയ പ്രശ്നങ്ങൾ ഉയർത്തി സമരവേദിയാക്കി മാറ്റിയ സഖാവ് അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ നിരവധി പോരാട്ടങ്ങളിൽ മുന്നണിയിൽ നിന്നും നയിച്ചു. മരണംവരെ അവിശ്രമം തുടർന്ന സഖാവ് പാട്യത്തിന്റെ രാഷ്ട്രീയ ജീവിതം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പാഠപുസ്തകം തന്നെയായി മാറി. വർഗീയതക്കെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും ഉയരുന്ന ജനകീയ പോരാട്ടങ്ങൾക്ക് സഖാവ് പാട്യത്തിന്റെ പ്രോജ്വല സ്മരണ ആവേശം പകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.