ചേലക്കരയിലെ ജനത ഇടതുപക്ഷത്തെ ഒരിക്കൽക്കൂടി ഹൃദയത്തോട് ചേർത്തുപിടിച്ചു. നാടിനെ തൊട്ടറിഞ്ഞ പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടിൻ്റെ സമഗ്ര മുന്നേറ്റത്തിന് ഇടതുപക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ആവശ്യമെന്ന് ചേലക്കര സാക്ഷ്യപ്പെടുത്തുന്നു. നേരിന്റെയും നിശ്ചയദാർഢ്യത്തിന്റെയും രാഷ്ട്രീയത്തിനൊപ്പം നിന്ന ചേലക്കരയിലെ മുഴുവൻ ജനങ്ങളെയും നെഞ്ചോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. സഖാവ് യു ആർ പ്രദീപിന് അഭിനന്ദനങ്ങൾ.