മധുരയിൽ ചേർന്ന സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയ സഖാവ് എം എ ബേബിയെ തിരഞ്ഞടുത്തു. എണ്ണമറ്റ സമര പോരാട്ടങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്താവും. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആരംഭിച്ചതാണ് സഖാവിന്റെ സമരജീവിതം. അടിയന്തരാവസ്ഥയിൽ ക്രൂരമായ പൊലീസ് മർദ്ദനവും ജയിൽവാസവും സ. എം എ ബേബി അനുഭവിച്ചു. രാജ്യത്ത് സംഘപരിവാർ നടപ്പാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും നവഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ മതനിരപേക്ഷ ശക്തിയെ കരുത്തുറ്റതാക്കുന്നതിന് പാർടിയെ ധീരമായി നയിക്കാൻ സഖാവിന് സാധിക്കും. പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.
