ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശാസ്ത്രകാരനായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം തന്റേതായ സംഭാവനകൾ അദ്ദേഹം രാജ്യത്തിന് നൽകി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടമാണ്. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും ശാസ്ത്രലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.
