Skip to main content

നവകേരള സദസ്സിനുനേരെ കോണ്‍ഗ്രസ്‌ കെ.എസ്‌.യു അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
എറണാകുളത്ത്‌ നവകേരള സദസ്സിനുനേരെ കോണ്‍ഗ്രസ്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. സദസ്സ്‌ തുടങ്ങി കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അക്രമം ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്‌.

മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ഷൂസും, കരിങ്കല്ലും എറിയുന്ന തലത്തില്‍ വരെ കോണ്‍ഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണ്‌. അതിന്റെ പ്രത്യാഘാതം എന്തെന്ന്‌ തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത്‌ എന്ന്‌ നേതാക്കള്‍ ആലോചിക്കുന്നത്‌ നല്ലതാണ്‌. എന്ത്‌ അക്രമം ഉണ്ടായാലും സംയമനം പാലിച്ച്‌ നവകേരള സദസ്സ്‌ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ്‌ ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടുപോരുന്നത്‌.

കേരളത്തിലെ ജനങ്ങള്‍ മഹാഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരാണ്‌ ഇത്‌. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക്‌ ചെല്ലുന്ന നവകേരള സദസ്സിന്‌ സര്‍ക്കാരിന്റേയും, എല്‍ഡിഎഫിന്റേയും പ്രതീക്ഷയ്‌ക്കുമപ്പുറം സ്വീകരണമാണ്‌ ലഭിച്ചുവരുന്നത്‌. നിരവധി പ്രശ്‌നങ്ങളാണ്‌ ജനങ്ങള്‍ അവതരിപ്പിക്കുന്നതും, പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ നവകേരള സദസുകളിലെത്തുന്നതും ഈ സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്‌. അതില്‍ വിറളിപൂണ്ട്‌ കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച്‌ അക്രമങ്ങള്‍ക്കൊരായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരും.

വി ഡി സതീശന്റേയും, കെ സുധാകരന്റേയും അറിവില്ലാതെ ഇത്തരത്തില്‍ ഒരു അക്രമ പ്രവര്‍ത്തനത്തിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസോ, കെ.എസ്‌.യുവോ നീങ്ങില്ലെന്ന്‌ ഉറപ്പാണ്‌. കോണ്‍ഗ്രസ്‌ നേതാക്കളുടെ പല പ്രസ്‌താവനകളും അക്രമങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാരിന്‌ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാര്‍ഗം വെടിഞ്ഞ്‌ ജനാധിപത്യ വഴിയിലേക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ എത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.