Skip to main content

കേരള ഗവർണർ പദവിക്ക് യോഗ്യനല്ല

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന തുടർച്ചയായ രാഷ്ട്രീയ പ്രേരിത അക്രമങ്ങൾ വഴിയും ഗവർണർ പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിലൂടെയും കേരള ഗവർണർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി നടന്ന വിദ്യാർത്ഥി പ്രകടനത്തിനെതിരെ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയതാണ് ഇതിന്റെ ഏറ്റവും പുതിയ ഉതാഹരണം. കേന്ദ്ര സുരക്ഷാ സേനയിൽനിന്ന് തനിക്ക് അനുവദനീയമായ ഏറ്റവും ഉയർന്ന സംരക്ഷണം ചോദിച്ച്‌ വാങ്ങിയതും കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണ്. "ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയുടെ തുടക്കം" കേരളത്തിലുണ്ടായി എന്ന തരത്തിലുള്ള പ്രസ്താവനകൾ സംസ്ഥാന സർക്കാരിനെതിരെ ഉയർത്തുന്ന ഭീഷണിയാണ്. അത് കേരളത്തിലെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളയും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ്‌ ഉപയോഗിക്കുകയായിരുന്നു, ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ്‌ കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ്‌ ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ്‌ കോൺഗ്രസ്‌. കോൺഗ്രസ്‌ അണികളിൽതന്നെ ഇത്‌ വലിയ പ്രശ്‌നത്തിനിടയാക്കിയിട്ടുണ്ട്‌. ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ്‌ നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു.

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്

സ. പി രാജീവ്

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്.

കർണാടകയിൽ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ നേതാക്കൾ സന്ദർശിച്ചതിൽ സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല

കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ സിപിഐ എം നേതാക്കൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തയ്ക്ക് എതിരായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പത്രകുറിപ്പ് ഇറക്കി.

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല

സ. പിണറായി വിജയൻ

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല.