Skip to main content

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

കൊലപാതകത്തിന്‌ ദൃക്‌സാക്ഷികളായവര്‍തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ്‌ സംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. പൊലീസ്‌ ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. മുഴുവന്‍ പ്രതികളെയും അറസ്റ്റ്‌ ചെയ്‌ത്‌ നിയമപരമായ ശിക്ഷ ഉറപ്പാക്കണം. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കത്തിന്റെ ഭാഗമാണ്‌ ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. നാട്ടിലെ സൈര്വജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌.

സംസ്ഥാനം നാളിതുവരെ കാണാത്ത വികസനത്തിലൂടെയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിന്‌ തന്നെ മാതൃകയാകും വിധവുമാണ്‌ കടന്നു പോകുന്നത്‌. ഈ അന്തരീക്ഷം തകര്‍ക്കലാണ്‌ ലക്ഷ്യം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ്‌ ജിതിന്‍ അവിടെയെത്തിയതെന്ന്‌ ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്‌. ജിതിന്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്‌.വിരല്‍ അറ്റുപോയി. ജിതിനെ വെട്ടിയ ജിഷ്‌ണു സജീവ ബിജെപി പ്രവര്‍ത്തകനാണ്‌. കൊല നടത്തിയ ശേഷം ഇപ്പോള്‍ ബിജെപി നേതാക്കള്‍ കൈമലര്‍ത്തുകയാണ്‌. ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തി സിപിഐ എമ്മിനെതിരെ തിരിക്കുന്നത്‌ കാലങ്ങളായി ബിജെപി തുടര്‍ന്നു വരുന്ന ഹീനമായ രാഷ്‌ട്രീയമാണ്‌. വിഷ്‌ണു ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുള്ളവരെല്ലാം ബിജെപിയുടെ ക്രിമിനല്‍ സംഘത്തിലുള്ളവരാണ്‌. ആര്‍എസ്‌എസ്‌ - ബിജെപി സംഘം കൊലക്കത്തി താഴെ വയ്‌ക്കണം. ഇവര്‍ നടത്തിയ അക്രമത്തില്‍ പാര്‍ടിക്ക്‌ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേറ്റ്‌ അനവധിപേര്‍ ജീവഛവമാകുകയും ചെയ്‌തു. 2021 ഡിസംബര്‍ 02 നാണ്‌ പത്തനംതിട്ട പെരിങ്ങരയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന സ. പി ബി സന്ദീപിനെ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ അരുംകൊല ചെയ്‌തത്‌. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന പ്രാകൃതമായ രീതി ബിജെപി ഉപേക്ഷിക്കണം.

പത്തനംതിട്ട കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും പ്രതിഷേധിക്കാന്‍ രംഗത്തുവരണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.