യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം. ഉചിതമായ പകരം നടപടികൾ സ്വീകരിക്കുകയും വേണം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തുമെന്നും പകരത്തിനുപകരം തീരുവ ഏപ്രിൽ രണ്ട് മുതൽ നടപ്പാക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. എന്നാൽ ഇക്കാര്യത്തിൽ മോദി സർക്കാർ മൗനം തുടരുകയാണ്. രാജ്യതാൽപ്പര്യങ്ങൾ പരിഗണിക്കാതെ ട്രംപിനെ പരമാവധി പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
