Skip to main content

ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം

ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഹോളി വെള്ളിയാഴ്‌ച വരുന്നതിനാൽ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. റംസാൻ മാസത്തിലെ വെള്ളിയാഴ്‌ച ഹോളി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌ എന്നിവടങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കൾ പ്രകോപനപരമായ പ്രസ്‌താവനകളിറക്കിയത്‌ അപലപനീയമാണ്‌. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പകരം, യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഈ വിഷയത്തിൽ മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്‌ ചെയ്തത്‌. മുസ്ലീം സമുദായത്തെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച്‌ കൊണ്ടുള്ളതാണ്‌ ഇത്തരം പരാമർശങ്ങൾ. ഇത്തരം നീക്കണങ്ങളിൽ നിന്ന് ബിജെപി പിന്മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി

സ. പിണറായി വിജയൻ

കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി. ഒരുകാലത്ത് വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇന്ന് വിദേശപഠനത്തിന് പോവുകയാണ്. ഈ മാറ്റം പെട്ടെന്നുണ്ടായതോ ആരെങ്കിലും തങ്കത്തളികയിൽ നൽകിയതോ അല്ല.

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.