Skip to main content

ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌, അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി നൽകിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയത്‌ സിപിഐ എം ആണ്‌. മാത്രമല്ല, ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്തത്‌ ഇടതുപക്ഷ പാർടികൾ മാത്രമാണെന്ന വസ്‌തതുത നേരത്തെ പുറത്തുവന്നതും മനോരമയുൾപെടെയുള്ള മാധ്യമങ്ങൾ അത്‌ റിപ്പോർട്ടുചെയ്‌തതുമാണ്‌. എന്നിട്ടും വസ്‌തുതാവിരുദ്ധമായ വാർത്തയാണ്‌ നൽകിയത്‌. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കും.

കേരളത്തിൽ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാകുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌. ഈ വസ്‌തുത ജനങ്ങൾ അംഗീകരിച്ചതാണ്‌. പത്താം വർഷത്തിലേക്ക്‌ കടക്കുന്ന സർക്കാരിന്റെ വികസനപാതയിലെ സുപ്രധാനമായ അധ്യായവുമാണിത്‌. ഇത്‌ യുഡിഎഫിന്‌ തിരിച്ചടിയാകുമെന്നതിനാലാണ്‌ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ തെറ്റായ വാർത്ത നൽകിയത്‌.

നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽഡിഎഫിന്റെ മേൽചാരാനുള്ള ശ്രമമാണ്‌ വാർത്തയിലൂടെ. ഇപ്പോൾ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബിജെപിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായ വിവരം പുറത്തുവന്നതാണ്‌. അതിനൊപ്പം സിപിഐ എമ്മിനേയും ചേർത്തുകെട്ടാനാണ്‌ മനോരമ ശ്രമിക്കുന്നത്‌. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌. അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല. ബിജെപിക്ക്‌ 6566 കോടിയും കോൺഗ്രസിന്‌ 1123 കോടിയുമാണ്‌ ഇലക്ടറൽ ബോണ്ടായി ലഭിച്ചതെന്ന്‌ സുപ്രീം കോടതിയുടെ വിധിയുടെ ഭാഗമായി ചേർത്ത അനുബന്ധ രേഖയിലുണ്ട്‌. സിപിഐ എം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്‌തുത നിലനിൽക്കെയാണ്‌ മനോരമ വ്യാജവാർത്ത നൽിയത്‌. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.