Skip to main content

കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണ്, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണ്, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. ഏഴ്‌ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട്‌ പകതീര്‍ക്കുകയാണ്‌ ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്‌, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്‌-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത്‌ കാത്തിരിക്കുന്ന എയിംസ്‌, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന്‌ സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെ പലകുറി ഈ ആവശ്യങ്ങള്‍ നേരിട്ട്‌ ഉന്നയിച്ചതാണ്‌. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം 5,649 കോടി രൂപ നിഷേധിച്ച്‌ ബുദ്ധിമുട്ടിച്ച സര്‍ക്കാരാണ്‌ കേന്ദ്രത്തിലെങ്കിലും, ബജറ്റില്‍ ചിലത്‌ പരിഗണിക്കുമെന്ന്‌ കരുതിയിരുന്നു. ഫിനാന്‍സ്‌ കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ കടുത്ത നിരാശയാണുണ്ടാക്കുന്നത്‌. റവന്യു ഡഫസിറ്റ്‌ ഗ്രാന്റ്‌ ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രം. കേരളം എന്ന പേര്‌ പോലും ബജറ്റില്‍ മുന്‍പ്‌ ഉണ്ടാകാറില്ലെങ്കില്‍ ഇക്കുറി കടലാമയെന്നും, തേങ്ങയെന്നും വന്നിട്ടുണ്ട്‌.

ധാതു ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ എന്ത്‌ അജണ്ടയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. കേരള ബജറ്റില്‍ ഈ മേഖലയെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ പദ്ധതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവിടുത്തെ ധാതുക്കള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ കൊള്ളയടിക്കാന്‍ തുറന്നിടുന്നതിനുള്ള ശ്രമമാണെങ്കില്‍ ശക്തമായി തന്നെ അതിനെ നേരിടേണ്ടി വരും. സംസ്ഥാനത്തിന്റെ നികുതിയും, വിഭവങ്ങളുമെല്ലാം കൊണ്ടുപോവുകയും ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതമോ പദ്ധതികളോ അനുവദിക്കുകയുമില്ലെന്ന ഹുങ്ക്‌ ബ്രിട്ടീഷ്‌ രാജിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. കേരളത്തിലെ ജനങ്ങളെ നോക്കി യൂണിയന്‍ സര്‍ക്കാര്‍ ആട്ടിത്തുപ്പുന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കേരളം ചരിത്രത്തില്‍ നേരിടാത്തത്ര അവഗണനയാണ്‌ അനുഭവിക്കുന്നത്‌. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം.

വികസനമാണ്‌ തങ്ങളുടെ അജണ്ടയെന്ന്‌ വായ്‌ത്താരി പുറപ്പെടുവിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും, കേന്ദ്ര മന്ത്രിമാര്‍ക്കും എന്താണ്‌ പറയാനുള്ളത്‌. കേരളത്തിലെ ജനങ്ങളെ ഇങ്ങിനെ ശിക്ഷിക്കുന്നത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടോ. സംസ്ഥാനത്തെ സാധാരണ മനുഷ്യര്‍ ചിലത്‌ ആഗ്രഹിച്ചിരുന്നു. അവരോട്‌ കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ ബിജെപി നേതാക്കളും മറുപടി പറയണം. അസാധാരണമായ അവഗണന തുടരുന്ന കേന്ദ്ര സര്‍ക്കാരിനതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.