അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.
സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകരിൽ പ്രധാനിയാണ് അദ്ദേഹം. വ്യത്യസ്തമായ പ്രമേയങ്ങളാൽ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.
സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കും. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനിൽക്കാനാകില്ല. അത് ആർക്കെതിരെ എന്നത് പ്രശ്നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയ രീതിയിൽ അതിലും ഗുരുതരമായ രീതിയിൽ ഈ മേഖലയിൽ നിലനിൽക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടികൾ സർക്കാർ നേരത്തേ തന്നെ തുടങ്ങി. സ്ത്രീകൾക്ക് പരിരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.
ജമ്മു -കശ്മീർ, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ജമ്മു -കശ്മീരിൽ മൂന്നു ഘട്ടത്തിലായും (സെപ്തംബർ 18, 25, ഒക്ടോബർ 1) ഹരിയാനയിൽ ഒറ്റ ഘട്ടമായി ഒക്ടോബർ ഒന്നിനുമാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ നാലിനാണ് രണ്ടിടത്തും വോട്ടെണ്ണൽ.
സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നത്. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്കെത്തിയത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും.
ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.
കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ വിപ്ലവകരമായ ഏടാണ് സഖാവ് പി കൃഷ്ണപിള്ള. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ അധിനിവേശത്തിനെതിരേയും കേരള സമൂഹത്തെ മൂടിയ ജാതീയ ചിന്തകൾക്കെതിരെയും സഖാവ് അവിശ്രമം പൊരുതി.
കോഴിക്കോട്ട് ഒരു തൊഴിലാളി യോഗത്തിൽ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ് പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന് സാരാംശം. പിന്നീട് തൊഴിലാളികളും കർഷകരുമടക്കമുള്ള കേരളജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ് നാടു ദർശിച്ചത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു.
വടകരയില്‍ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ്. കാഫിര്‍ പരാമര്‍ശവും യുഡിഎഫിന്റെ ഇത്തരം പ്രചരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയത്.
രാജ്യം ഇന്ന് 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലാണ് കേരളം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.