കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60% വരെ ഫീസ് നിരക്കുകളിൽ കുറവ് ഉണ്ടാകും. 81 മുതൽ 300 സ്ക്വയർ മീറ്റർ വരെ( 871.88- 3229.17 സ്ക്വയർ ഫീറ്റ്) വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.
