Skip to main content

കോൺഗ്രസും ബിജെപിയും തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ നയപരമായ കാരണത്താൽ കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക് വരുന്നത് വിപ്ലവകരമായ തീരുമാനം

കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ല. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണംകൊണ്ട്‌ കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക്‌ വരുന്നത്‌ വിപ്ലവകരമായ തീരുമാനമാണ്‌.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആർഎസ്‌എസ്സിനോട്‌ കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല. ഹിന്ദുത്വത്തെ ശക്തമായി എതിർത്ത നെഹ്‌റുവിനെ, ചരിത്രത്തെ വളച്ചൊടിച്ച്‌ ആർഎസ്‌എസ്സിന്റെ ആളാക്കിയതും ഒറ്റപ്പെട്ട കാര്യമല്ല. വർഗീയവാദികൾക്ക്‌ സുന്ദരമുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. തലശേരി കലാപകാലത്ത്‌ ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയെന്ന്‌ കെ സുധാകരൻ പറഞ്ഞപ്പോൾ, ബാബറി മസ്‌ജിദ്‌ കാലത്തുപോലും വിയോജിക്കാതിരുന്ന ലീഗിന്‌ എതിർക്കേണ്ടിവന്നു. ആർഎസ്‌എസ്സിന്റെ കാര്യത്തിൽ മാത്രമാണ്‌ നാക്കുപിഴ സുധാകരൻ ആവർത്തിക്കുന്നത്‌ എന്നതും പ്രധാനമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.