Skip to main content

ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണം

മതേതര ഇന്ത്യയുടെ ഭൂപടത്തിൽ വേദനയുടെയും ഭീതിയുടെയും ചോര തളം കെട്ടിയ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകളിലേക്ക് ബിബിസി പുറത്തുവിട്ട 'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ഒരിക്കൽ കൂടി ജനാധിപത്യ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. 2002ൽ മതഭ്രാന്തന്മാർ മാരകായുധങ്ങളുമായി മനുഷ്യരെ വെട്ടി നുറുക്കുകയും പച്ചയ്ക്ക് ചുട്ടു കൊല്ലുകയും ചെയ്ത മനുഷ്യത്വം മരവിക്കുന്ന ഭീകരനാളുകളെ ഡോക്യുമെന്ററിയിൽ ഞെട്ടലോടെ മാത്രമേ ഉൾക്കൊള്ളാനാവൂ. ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനായി വംശീയാധിപത്യം പറഞ്ഞും ഇതര മതസ്ഥരിൽ ശത്രുത ആളിക്കത്തിച്ചും ഭൂതകാല മഹിമയിൽ അഭിരമിച്ചും നരാധമന്മാർ നടത്തിയ ഫാസിസ്റ്റ് കൂട്ടക്കുരുതിയായിരുന്നു ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് വിരൽ ചൂണ്ടുകയാണ് ബിബിസി പുറത്തുവിട്ട ഈ ഡോക്യുമെന്ററി. ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള അധികാര പ്രയാണത്തിൽ ഈ കൂട്ടക്കൊലയെ പതിയെ പതിയെ മായ്ച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ബിബിസി മോദിക്ക് നേരെ വിരൽ ചൂണ്ടുന്നത്. ഗുജറാത്ത് കൂട്ടക്കൊല വേളയിൽ ആകാശവാണി ഉൾപ്പെടെ ദേശീയ മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെ മാത്രമേ വിശ്വാസത്തിൽ എടുക്കാൻ കഴിയൂ എന്നുമുള്ള പ്രതികരണം മോദിയിൽ നിന്നുണ്ടായിരുന്നു.

'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ മറ്റെന്തോ മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം ഈ ഡോക്യുമെന്ററി തടയാൻ ശ്രമിക്കുന്നത്. യുവജന വിദ്യാർഥി സംഘടനകൾ രാജ്യത്താകെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രദർശനത്തെ തടയാൻ സംഘപരിവാർ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുകയും അതിനെ തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.