Skip to main content

ചരിത്രത്തെ തിരുത്താനും ഇല്ലാത്ത ചരിത്രത്തെ എഴുതി ചേർക്കാനും നിരന്തരം ശ്രമിക്കുന്ന സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഓട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്

ഇരുപതാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനത്തെ നയിക്കാനും ഇന്ത്യൻ മതേതരത്വത്തിന് പുതിയ സാധ്യതകൾ നൽകാനും ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ആ മതേതര കാഴ്ചപ്പാടുകൾ ഹിന്ദുത്വ തീവ്രവാദികളെ കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു. ബഹുജനങ്ങളിലേക്ക് പടരാനുള്ള ഗാന്ധിജിയുടെ ചിന്താശക്തിക്കുള്ള ശേഷിയെയാണ്‌ ഹിന്ദു തീവ്രവാദം യഥാർത്ഥത്തിൽ ഭയന്നത്. ഗാന്ധിജിയെ കൊന്നതിനു ശേഷം അദ്ദേഹവുമായി തനിക്ക് വ്യക്തിവിരോധങ്ങളൊന്നുമില്ല, തീർത്തും രാഷ്ട്രീയമായ വിരോധം മാത്രമാണെന്ന് കൊലയാളിയായ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ സമ്മതിക്കുന്നുണ്ട്.

നിർഭാഗ്യവശാൽ ഗാന്ധിക്കെതിരെ തോക്കെടുത്തവരുടെ കയ്യിലാണ് അധികാരം ചെന്നെത്തി നിൽക്കുന്നത്. ചരിത്രത്തെ തിരുത്താനും ഇല്ലാത്ത ചരിത്രത്തെ എഴുതി ചേർക്കാനും നിരന്തരം ശ്രമിക്കുന്ന സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഔട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ മനസ്സുകളിൽ നിന്നും ക്രമേണ ചരിത്രത്തിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിവാക്കാനുള്ള നിരന്തരശ്രമങ്ങൾ നടക്കുകയാണ്. മാലിന്യം നീക്കം ചെയ്യാനും, അച്ചടക്ക ജീവിതം, സംബന്ധിച്ചും സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാമരാജ്യത്തിനുമായി ഗാന്ധിജിയെ ചുരുക്കി കളയുകയാണ്‌. മഹാത്മാഗാന്ധി രക്തസാക്ഷിത്വത്തിന് 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. അഖണ്ഡ ഭാരതത്തിന് എതിരെ നിന്നു എന്ന കുറ്റത്തിനാണ് ഹിന്ദുത്വം ഗാന്ധിജിക്ക് വധശിക്ഷ നടപ്പിലാക്കിയത്. എല്ലാ ബഹുസ്വരതയെയും തകർത്ത് അതെ ഹിന്ദുത്വം രാജ്യത്തെ കൂടുതൽ ഫാസിസത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജി ഒരേ സമയം ഓർമ്മയും മറവിയുമാണ്. മറവി ഫാസിസവും ഓർമ്മ പ്രതിരോധവുമാണ്. ഗാന്ധിജിയുടെ ഓർമ്മകൾ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിത്യ പ്രതിരോധമായി തുടരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.