Skip to main content

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ല

ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്‌. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്. കോൺഗ്രസിന് ക്ഷണമുണ്ടോ എന്നാണ് അടുത്ത ചോദ്യം. അവർക്ക്‌ ഇതുസംബന്ധിച്ച് ഒരു വ്യക്തതയും ഇനിയുമുണ്ടായിട്ടില്ല. ചിദംബംരം പറയുന്നതല്ല രാഹുൽ പറയുന്നത്. കേരളത്തിൽപ്പോലും വാദങ്ങൾ പലതാണ്‌. മുസ്ലിംലീഗ് ഇപ്പോൾ യുഡിഎഫിന്റെ ഭാഗമാണ്. ബാക്കി കാര്യങ്ങൾ അവരെടുക്കുന്ന നിലപാടിനനുസരിച്ചാണ്‌.

കേരളത്തിൽ സിപിഐ എമ്മിനെതിരെ മാധ്യമശൃംഖലകൾചേർന്ന് അട്ടിമറി സൃഷ്ടിക്കുകയാണ്. കോടികൾ വിന്യസിച്ച് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണ് കള്ള പ്രചാരവേല നടത്തുന്നത്. കോൺഗ്രസ് പാർടിയുടെ ക്യാപ്ഷൻപോലും ഇപ്പോൾ അവരാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കിയ എല്ലാ വ്യാജവിവാദങ്ങളും കരിഞ്ഞമരും. മാധ്യമ അജൻഡയുടെയും കള്ളങ്ങളുടെയും പിന്നാലെ പോകലല്ല പാർടിയുടെ പണി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.