Skip to main content

ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി

ചിത്രങ്ങളുടെ വിസ്മയ ലോകം ബാക്കിയാക്കി ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാവുകയാണ്. മലയാളിയുടെ വായനാലോകത്തെ എഴുത്തോളം തന്നെ കാമ്പുറ്റതാക്കിയ ചിത്രങ്ങൾ കൊണ്ടാണ് ആർട്ടിസ്റ്റ് നമ്പൂതിരി ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്. പ്രതിഭാധനരായ കെ സി എസ് പണിക്കർ, റോയ് ചൗധരി, എസ് ധന്പാൽ തുടങ്ങിയ ചിത്രകാരന്മാരുടെ ശിക്ഷണത്തിൽ വളർന്ന നമ്പൂതിരി പിന്നീട് കെസിഎസിന്റെ ചോളമണ്ഡലം കലാ ഗ്രാമത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ഇല്ലുസ്ട്രേഷനുകളിലൂടെ അനിർവചനീയ വിസ്മയമായിരുന്നു നമ്പൂതിരി. അരവിന്ദൻ സിനിമകളുടെ കലാസംവിധാനത്തിലൂടെ ചലച്ചിത്ര മേഖലയിലും കയ്യൊപ്പ് ചാർത്തിയ ഈ അതുല്യപ്രതിഭയുടെ വിടവാങ്ങൽ കലാകേരളത്തിന്റെ നികത്താനാവാത്ത വിടവായി അവശേഷിക്കും. ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി നേരുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി

സ. പിണറായി വിജയൻ

പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്.