സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ. പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ് പുരോഗമന വനിതാ പ്രസ്ഥാനത്തിന്റെ സമര നേതൃത്വമായി മാറുകയായിരുന്നു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഖാവ് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അവിരാമം പോരാടിയിരുന്നു. സഖാവ് ഇ ബാലാനന്ദന്റെ ജീവിതപങ്കാളി കൂടിയാണ് സരോജിനി. സഖാവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. പാർട്ടി സഖാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.