Skip to main content

സർക്കാരിന്റെ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരും

കോട്ടയം കൂട്ടിക്കലില്‍ ദുരിതബാധിതര്‍ക്ക് സിപിഐ എം നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി സ. പിണറായി വിജയൻ കെെമാറി. സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നത്. പറഞ്ഞത് പാലിക്കുകയും എന്നും ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണിത്. ഉരുൾപൊട്ടലിലും, മഴ വെള്ളപാച്ചിലിലും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുക എന്നതിനപ്പുറം, പ്രളയം വിഴുങ്ങിയ ഒരു പ്രദേശത്തെ പുനഃർനിർമ്മിക്കുക എന്ന ദൗത്യമാണ് സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.