Skip to main content

വടകരയിലെ യുഡിഎഫിന്റെ വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ സിപിഐ എം എൽഡിഎഫ്‌ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കണം

വടകരയിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത്‌ യുഡിഎഫ്‌ ആണ്‌. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന്‌ അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യുഡിഎഫുകാരാണ്‌. ഒഞ്ചിയത്തെ യോഗത്തിൽ ആർഎംപി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു. ശക്തമായ ജനരോഷമുയർന്നിട്ടും അതിനെതിരെ നിലപാടെടുക്കാൻ യുഡിഎഫോ അവരുടെ സ്ഥാനാർഥിയോ തയ്യാറായിട്ടില്ല.

വടകരയിൽ വർഗീയ സംഘർഷാവസ്ഥ നിലനിർത്താനാണ്‌ യുഡിഎഫ്‌ ആഗ്രഹിക്കുന്നത്‌. അത്‌ മനസ്സിലാക്കി സിപിഐ എം, എൽഡിഎഫ്‌ പ്രവർത്തകരും ജനങ്ങളും സൗഹാർദം കാത്തുസൂക്ഷിക്കണം. തെരഞ്ഞെടുപ്പുഫലം വന്നാലും വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.