Skip to main content

ജൂൺ 19, വായനാദിനം

വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്‌ ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ഇന്ന് ജൂൺ 19, വായനാദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനമാണിന്ന്. നമ്മുടെ കുഞ്ഞുങ്ങളോട് 'വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും' ഉദ്ബോധിപ്പിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ വായനയിലൂടെ ഇവിടെയിരുന്ന് ലോകസഞ്ചാരം നടത്തുന്ന നമ്മുടെ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും അക്ഷരജീവിതം സാധ്യമാക്കി എന്നതാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം. നമ്മുടെ നാടൻ യൂണിവേഴ്സിറ്റികളായി അവ തലയെടുപ്പോടെ നിൽക്കുന്നു. കേരളത്തിന്റെ നിരക്ഷരതാ നിർമാർജ്ജന മുന്നേറ്റത്തിന്റെ വഴിവിളക്കുകളാണ് നമ്മുടെ ഗ്രന്ഥശാലകൾ.

വായനയുടെ രൂപങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇ-വായനയും ഓഡിയോ ബുക്‌സും നമുക്കിടയിൽ സജീവമാണ്. വായന അതിന്റെ അനുസ്യൂത സഞ്ചാരം തുടരുകതന്നെയാണ്. വായന പുതിയ ചിന്തകൾക്കും ആ ചിന്തകൾ സമൂഹത്തിനും ഉപകരിക്കട്ടെ. നമുക്ക് ഇനിയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കാം. വായനയിലൂടെയുള്ള മനുഷ്യ സഞ്ചാരങ്ങൾക്ക് അവിരാമമായ തുടർച്ച സാധ്യമാക്കാം.

ഏവർക്കും മികച്ച വായനാനുഭങ്ങൾ നേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.